Description
ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ) ദുബായ് ഗവന്മെന്റിന്റെ അംഗീകാരമുള്ള മലയാളി സംഘടന ഇത്തവണ ഓണാഘോഷങ്ങൾ വളരെ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജെംസ്- ദുബായ് അമേരിക്കൻ അക്കാദമി സ്കൂളിൽ വച്ച് 24 സെപ്റ്റംബർ 2023 നാണു പ്രോഗ്രാം നടത്തപ്പെടുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി അക്മ കുടുംബാംഗങ്ങൾ ഒരുക്കുന്ന വിവിധ കലാ കായിക ഇനങ്ങളും വർണ്ണ ശബളമായ ഘോഷയാത്രയും വിഭവ സമൃദ്ധമായ ഓണ സദ്യയും എല്ലാം ഒരുക്കിക്കൊണ്ടാണ് ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്നത്. അക്മയുടെ ഓണാഘോഷത്തിന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.